ബംഗലൂരു: കർണ്ണാടക മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ബിനീഷിന്റെ ബിനാമിയെന്നു കരുതുന്ന അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍നിന്നു കിട്ടി. ഈ കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്ന് ഇഡി അഭിഭാഷകന്‍ പറഞ്ഞു. സംശയാസ്പദമായ ഇടപാടുകള്‍ നടത്തിയ മൂന്നു കമ്ബനികളുമായി ബിനീഷിനു ബന്ധമുണ്ടെന്നും ഇഡി ആരോപിച്ചു.
വീട്ടിലും ബിനീഷുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്കോടതിയില്‍ ആവശ്യപ്പെട്ടു.
ബിനീഷിന്റെ വീട്ടില്‍ 26 മണിക്കൂര്‍ നീണ്ട ഇഡി റെയ്ഡില്‍ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെട്ടിരുന്നു. എന്നാല്‍ കാര്‍ഡ് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണെന്നാണ് ബിനീഷിന്റെ കുടുംബം പറയുന്നത്.
Post Your Comments