പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ചാരിറ്റിയുടെ മറവില്‍ വിദേശത്ത് നിന്ന് പണം സ്വീകരിച്ച് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിലിവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വന്നത്. എഫ്സിആര്‍ഐയുടെ മറവില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങള്‍ക്കായി വക മാറ്റിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
ക്രമക്കേടുകളെ തുടര്‍ന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ എഫ്സിഐര്‍ഐ ലൈസന്‍സ് റദ്ദാക്കിയേക്കുമെന്നാണ് സൂചന. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്സ് ആഗോളതലത്തില്‍ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവര്‍ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിള്‍ ട്രസ്റ്റ്, എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
30 ഓളം കടലാസ് ട്രസ്റ്റുകളുടെ രേഖകളും പരിശോധനയില്‍ കണ്ടെത്തി. ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് രേഖകളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷമാകും എഫ് സി ആര് ഐ ലൈസന്‍സ് റദ്ദാക്കുന്ന നടപടികള്‍ ആരംഭിക്കുക.
കൂടാതെ വിദേശ ബന്ധമുള്ള സാമ്ബത്തിക ക്രമക്കേട് സിബിഐയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ ഏറ്റെടുത്ത് അന്വേഷിക്കാനുള്ള സാദ്ധ്യതയും തെളിയുകയാണ്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കും.
ബിലീവേഴ്സ് ചര്‍ച്ചിന്റേ ഓഫീസുകളില്‍ രണ്ട് ദിവസം മുൻപ് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പതിനഞ്ച് കോടിയോളം രൂപ ഇതിനോടകം പിടികൂടിയിട്ടുണ്ട്.
Post Your Comments