കൊച്ചി∙ ‘‘അമ്മയെ ഒന്നു കണ്ടു വരൂ, എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല’’ – സാമ്പത്തിക നഷ്ടത്തിൽ ജീവിതപ്രതീക്ഷ നഷ്ടമായ ഗണശ്രാവണിനോട് ചോറ്റാനിക്കര ദേവിയെ ഒന്നു കണ്ടുവരാൻ പറഞ്ഞത് ഒരു ഗുരുവാണ്. എങ്കിൽ എങ്കിൽ അങ്ങനെയെന്നു തീരുമാനിച്ചാണ് ആദ്യമായി ബെംഗളൂരുവിൽ നിന്ന് ഗണശ്രാവൺ (46) കൊച്ചിയിലേയ്ക്ക് പുറപ്പെട്ടത്. ചോറ്റാനിക്കരയിലെത്തി ആദ്യ ദേവീദർശനത്തിൽ തന്നെ ജീവിതത്തിന്റെ പ്രകാശം മുന്നിൽ തെളിഞ്ഞു.
പിന്നെ എല്ലാ പൗർണമിയിലും അമ്മയെ തേടിയെത്തി. ആ അനുഗ്രഹത്തിൽ ജീവിതം കരകയറിയതിന്റെ സന്തോഷത്തിലാണ് ക്ഷേത്രത്തിനു നൽകാമെന്നറിയിച്ച തുക അഞ്ഞൂറു കോടിയിലേറെയാക്കി (526 കോടി രൂപ) ഉയർത്താൻ തീരുമാനിച്ചു. ബെംഗളൂവിലെ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കൊച്ചി ദേവസ്വം ബോര്‍ഡ്. കോടികള്‍ വാഗ്ദാനം ചെയ്ത് ഭക്തന്‍ എത്തിയപ്പോള്‍ ഇത് ദേവസ്വം ബോര്‍ഡിന് കൈമാറുകയായിരുന്നെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡ് ഇക്കാര്യം സർക്കാരുമായി ചര്‍ച്ചചെയ്തിരുന്നു. 5 വര്‍ഷം കൊണ്ട് 2 ഘട്ടമായി പുനരുദ്ധാരണം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. ബി.ആര്‍.അജിത് അസോസിയേറ്റ്സാണു പദ്ധതി രൂപകല്‍പന ചെയ്യുന്നത്. 18 പ്രോജക്ടായി തിരിച്ചാണു നിര്‍മാണം നടത്തുക.ഒന്നാം ഘട്ടത്തില്‍ രണ്ട് ഗോപുരങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ 8 പദ്ധതികള്‍ക്കായി 250 കോടിയുടെയും രണ്ടാം ഘട്ടത്തില്‍ 10 പദ്ധതികള്‍ക്കായി 276 കോടിയുടെയും പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷം പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ബോര്‍ഡ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ട് ഗോപുരങ്ങളുടെ നിര്‍മാണം, പൂരപ്പറമ്പ് നവീകരണം, സോളാര്‍ പാനലുകള്‍ സ്ഥാപിക്കല്‍, അന്നദാനമണ്ഡപം, സദ്യാലയം, കല്ല്യാണമണ്ഡപം എന്നിവയുടെ നിര്‍മാണം, നവരാത്രി മണ്ഡപത്തിന്റെ നവീകരണം തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ്, വയോജനസദനം, റിങ് റോഡ് നിര്‍മാണം, ടെംപിള്‍ സിറ്റി നവീകരണം തുടങ്ങി പത്ത് പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞ് നില്‍ക്കുമ്പോള്‍ ചോറ്റാനിക്കര അമ്മയില്‍ അഭയം തേടുകയും ഇതിനു പിന്നാലെ ബിസിനസ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിനായി പണം സംഭാവന ചെയ്യുന്നതെന്ന് ഗണശ്രാവണ്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments