Latest NewsNewsIndia

ഭർത്താവിന്റെ സന്തോഷത്തിനായി മൂന്നു ഭാര്യമാരുടെ പ്രാർത്ഥന

സഹോദരങ്ങളായ മൂന്നു സ്ത്രീകൾക്ക് ഒരു ഭർത്താവ്. വിവാഹജീവിതത്തിന്റെ പന്ത്രണ്ടാം വാര്ഷികത്തിലാണ് ഈ കുടുംബം. ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ കൃഷ്ണയാണ് ഇത്തരം ഒരു വിവാഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ മൂന്നു ഭാര്യമാർ ഭർത്താവിനൊപ്പമുള്ള നീണ്ട ജീവിതത്തിനായി ഒരുമിച്ച് പ്രാർത്ഥിച്ചചിത്രം പുറത്തു വന്നിരുന്നു.

ശോഭ, റിന, പിങ്കി എന്നിവരാണ് കൃഷ്ണയുടെ ഭാര്യമാർ. മൂന്ന് ഭാര്യമാർക്കും രണ്ട് കുട്ടികൾ വീതമുണ്ട്, കാൻഷി റാം കോളനിയിലാണ് ഇവരുടെ താമസം. അവരുടെ അസാധാരണമായ വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ കൃഷ്ണയും മൂന്ന് ഭാര്യമാരും തയ്യാറായില്ലെങ്കിലും, മൂന്ന് ഭാര്യമാരും ഒരുമിച്ച് ജീവിക്കുന്നുണ്ടെന്നും കുടുംബത്തിൽ വ്യത്യാസങ്ങളൊന്നുമില്ലെന്നും ഒരു കുടുംബാംഗം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button