നെയ്യാറ്റിന്‍കര: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡ് തങ്കം ബില്‍ഡിംഗ്‌സില്‍ ശ്രീകുമാര്‍(44) മരിച്ചു. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
Read Also : സർവ്വ പാപനിവാരണത്തിന് ഈ ശിവമന്ത്രം മൂന്ന് നേരവും ജപിക്കുന്നത് ഉത്തമം
തുടര്‍ ചികിത്സകള്‍ക്കായി അനുവദിച്ച ജാമ്യത്തില്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ തുടരവെ ഇന്നലെ വൈകുന്നേരം 5.30 നാണ് മരിച്ചത്. കേസിലെ രണ്ടാം പ്രതിയായ ശ്രീകുമാറിന് വധശിക്ഷയും പിഴയുമാണ് 2018ല്‍ സി.ബി.ഐ പ്രത്യേക കോടതി വിധിച്ചത്. ചികിത്സ തുടരവെ കൊവിഡ് പോസിറ്റീവ് ആയെങ്കിലും പിന്നീട് കൊവിഡ് വിമുക്തനായി .അവസാനമായി തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് ജോലി നോക്കിയത്.
മലപ്പുറത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികയായ ലക്ഷ്മിപ്രിയ ആണ് ഭാര്യ. മകള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ശ്രീപാര്‍വ്വതി. റിട്ടയേര്‍ഡ് എസ്.ഐ ശിവരാജന്‍,കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന് വിരമിച്ച വിജയകുമാരി എന്നിവരാണ് മാതാപിതാക്കള്‍.
Post Your Comments