തിരുവനന്തപുരം : ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ലാ കലോത്സവം നവംബര്‍ 7ന് ഓണ്‍ലൈന്‍ വഴി നടത്തും. ‘ചിലമ്പൊലി 2020’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ കലോത്സവത്തില്‍ ജില്ലയിലെ ഇരുപതോളം സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി ഇരുന്നൂറിലധികം കുട്ടികള്‍ മാറ്റുരക്കും. നാടോടി നൃത്തം, പ്രസംഗം, ലളിതഗാനം, പ്രച്ഛന്നവേഷം എന്നി നാലിനങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍, പെണ്‍ വേര്‍തിരിച്ചാകും മത്സരം നടത്തുന്നത്.
അസോസിയേഷന്‍ ഫോര്‍ ഇന്റലെക്ച്വല്‍ ഡിസബിലിറ്റി യുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി വിപുലമായി നടത്തിവരുന്ന കലോത്സവം കോവിഡ് പ്രതിസന്ധികാരണം ഓണ്‍ലൈന്‍ വഴി നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കാരണം വീടുകളില്‍ ആയിപോയ ഭിന്നശേഷി കുട്ടികള്‍ക്ക് ഉല്ലാസത്തിന്റെ ഒരു ദിനമൊരുക്കുകയാണ് ചിലമ്പൊലി 2020.
ജില്ലാ കലോത്സവ വിജയകള്‍ക്ക് നവംബര്‍ 14ന് നടക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. കലോത്സവത്തിന്റെ നടത്തിപ്പിനായി ജില്ലാ കലേത്സവ കമ്മിറ്റി രൂപീകരിക്കുകയും അംഗങ്ങളായി ശ്രീ.ബ്രാഹ്മനായകം മഹോദേവന്‍, ശ്രീമതി.തങ്കമണി, ശ്രീമതി.മോത്തിഹബീബ്, ശ്രീ.പ്രദീപ്, ശ്രീമതി.സ്മിത, ശ്രീ.ജിജിന്‍,ശ്രീമതി. അനുജ ശ്രീജിത്ത് , സിസ്റ്റര്‍.മെര്‍ലിന്‍, ശ്രീമതി.വിദ്യ, ശ്രീമതി.ലാലി, ആരതി തുടങ്ങിയവരെ തിരഞ്ഞെടുക്കുകയും ചെയ്തു.
Post Your Comments