Latest NewsKeralaNews

മുപ്പതോളം കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി പറട്ട അരുണ്‍ അറസ്റ്റില്‍

തിരുവനന്തപുരം: കൊലപാതകക്കേസ് ഉള്‍പ്പെടെ മുപ്പതോളം കേസുകളിലെ പ്രതിയും ഗുണ്ടാ നിയമപ്രകാരം പലപ്രാവശ്യം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള പറട്ട അരുണ്‍ എന്ന അരുണ്‍ (34) പൊലീസ് പിടിയിലായി.

Read Also : സ്വാമിയേ ശരണമയ്യപ്പ !!! മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിൽ അയ്യപ്പന്റെ ചിത്രം

പുത്തന്‍പാലം സ്വദേശിയായ രാജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അരുണിനെ പേട്ട പൊലീസ് അറസ്റ്റുചെയ്‌തത്. പ്രതി രണ്ടാഴ്ച മുമ്പ് രാജേഷിന്റെ സഹോദരനെ ദേഹോപദ്രവം ഏല്പിച്ചിരുന്നു. ഇതിന് രാജേഷ് പകരംചോദിക്കാന്‍ വരുമെന്ന കാരണത്താലാണ് വധശ്രമം നടത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

അരുണിനെ വീണ്ടും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി ഡോ. ദിവ്യ.വി.ഗോപിനാഥ് അറിയിച്ചു. പേട്ട എസ്.എച്ച്‌.ഒ ഗിരിലാല്‍, എസ്.ഐ രതീഷ്, എ.എസ്.ഐ സജു, സി.പി.ഒമാരായ ഉദയന്‍, രഞ്ജിത്, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് ഒളിത്താവളത്തില്‍ നിന്നും പ്രതിയെ പിടികൂടിയത്.

shortlink

Post Your Comments


Back to top button