അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ കേവലഭൂരിപക്ഷത്തിലേക്ക്. പെന്‍സില്‍വേനിയ ഉള്‍പ്പെടെ നാല് നിര്‍ണായകസംസ്ഥാനങ്ങളിലും ബൈഡനാണ് ലീഡ്. അതേസമയം അട്ടിമറിയാരോപിച്ച് ട്രംപ് രംഗത്തെതി. അതിനിടെ ബൈഡന്റെ വീടിന് സുരക്ഷ ശക്തമാക്കി.
കോവിഡ് ഭീതി മാറാത്ത രാജ്യത്ത് നേരത്തെ വോട്ട് ചെയ്യാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ അണികളെ ആഹ്വാനം ചെയ്തിരുന്ന ഡെമോക്രാറ്റ് ക്യാംപ് കാത്തിരുന്നത് ഈ വോട്ടുകള്‍ക്കായാണ്. എല്ലാ വോട്ടും എണ്ണണം എന്ന ബൈഡന്‍ ആവര്‍ത്തിച്ച് പറയുന്നതും അതുകൊണ്ടു തന്നെയാണ്.
യഥാര്‍ഥത്തില്‍ ജയിച്ചത് ഞാനാണ്. തിരഞ്ഞെടുപ്പ് അട്ടിമറിയില്‍ സുപ്രീം കോടതി ഇടപെടണമെന്നാണ് ട്രംപിന്റെ നിലപാട്.
Post Your Comments