CinemaLatest NewsNews

പ്രിയതമയെ ചേർത്തുപിടിച്ച്….മകനെ നെഞ്ചോട് ചേർത്ത് ചീരു; ഹൃദയം നുറുങ്ങുന്ന വേദനയിലും നന്ദി പറഞ്ഞ് മേഘ്ന

വിയോഗ ശേഷവും പ്രിയതമനെ കൂടെക്കൂട്ടുന്ന മേഘ്‌നയെ അഭിനന്ദിച്ചും ആരാധകർ എത്തി

വളരെ അപ്രതീക്ഷിതമായി ചിരഞ്ജീവി സര്‍ജ യാത്രയായപ്പോള്‍ സിനിമാലോകവും ആരാധകരും ഒരുപോലെ സങ്കടപ്പെട്ടിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു മേഘ്നയും ചീരുവും, അതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായത്.

തങ്ങളുടെ കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. തന്നെ എന്നും സന്തോഷത്തോടെ കാണാനാണ് അദ്ദേഹത്തിന് ആഗ്രഹമെന്നും മേഘ്‌ന പറഞ്ഞിരുന്നു. സീമന്ത ചടങ്ങിലും ബേബി ഷവര്‍ പാര്‍ട്ടിയിലും ആശുപത്രി മുറിയിലുമെല്ലാം ചിരുവിന്റെ ഫോട്ടോ വെച്ചിരുന്നു മേഘ്‌ന. കുഞ്ഞിനെ ആദ്യം കാണേണ്ടത് ചിരുവാണെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. മേഘ്‌ന രാജിന്റെ ആ ആഗ്രഹം ധ്രുവ നിറവേറ്റിയിരുന്നു. കുഞ്ഞിനെ ചിരിച്ച്‌ നില്‍ക്കുന്ന ചിരുവിന്റെ ഫോട്ടോയോട് ചേര്‍ത്തുപിടിച്ചിരുന്നു അനിയൻ ധ്രുവ. സോഷ്യൽ മീഡിയയിൽ ഈ ചിത്രം ഏറെ വൈറലായി മാറിയിരുന്നു.

എന്നാൽ നിറവയറുമായി നില്‍ക്കുന്ന മേഘ്‌നയുടെ അരികിലുള്ള ചിരുവിനെ കണ്ടപ്പോള്‍ ഒരേ സമയം സന്തോഷവും സങ്കടവും തോന്നിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വിയോഗ ശേഷവും പ്രിയതമനെ കൂടെക്കൂട്ടുന്ന മേഘ്‌നയെ അഭിനന്ദിച്ചും ആരാധകർ എത്തിയിരുന്നു. കൂടാതെ അതി മനോഹരമായി തന്‍‍റെ ഫോട്ടോയ്ക്കൊപ്പം ചിരുവിനേയും ചേര്‍ത്തുവെച്ചയാളോട് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് മേഘ്ന ഇപ്പോള്‍. ചിരു എന്തായാലും നിങ്ങളോട് നന്ദി പറയുമെന്ന് മേഘ്ന പറയുന്നു. എന്നെന്നും ഓര്‍ക്കാവുന്ന തരത്തിലേക്ക് ആ ചിത്രങ്ങള്‍ മാറ്റിത്തന്നതിന് നന്ദിയെന്നും നിറഞ്ഞ സ്നേഹത്തോടെ മേഘ്ന കുറിച്ചു.

shortlink

Post Your Comments


Back to top button