തിരുവനന്തപുരം: സൗജന്യ ക്രിസ്മസ് ഭക്ഷ്യക്കിറ്റ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കും. സെപ്റ്റംബര്‍ മുതല്‍ നല്‍കി വരുന്ന ഭക്ഷ്യക്കിറ്റില്‍ എട്ട് ഇനങ്ങളാണുള്ളത്. ഡിസംബറില്‍ വിതരണം ചെയ്യുന്ന കിറ്റില്‍ 11 ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കി. സപ്ലൈക്കോ എംഡിയുടെ ശുപാര്‍ശ അം?ഗീകരിച്ചാണിത്. കടല, പഞ്ചസാര, ചെറുപയര്‍, ഉഴുന്ന് എന്നിവ 500 ഗ്രാം വീതം നുറുക്കു ഗോതമ്പ് ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, മുളകു പൊടി, തുവരപ്പരിപ്പ്, തേയില 250 ഗ്രാം വീതം, തുണി സഞ്ചി, രണ്ട് ഖദര്‍ മാസ്‌ക് എന്നിവ അടങ്ങുന്നതാണ് കിറ്റ്. നേരത്തെ ഓണത്തിന് 11 ഇനങ്ങളുള്ള കിറ്റ് നല്‍കിയിരുന്നു.
Post Your Comments