Latest NewsIndiaNewsInternational

പന്നികളില്‍ വീണ്ടും ബ്രൂസില്ല രോഗം വ്യാപിക്കുന്നു ; രോഗാണു ബാധയേറ്റ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെ

കോലാനി കോഴി- പന്നി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ബ്രൂസില്ല രോഗബാധ വീണ്ടും സ്ഥിരീകരിച്ചു. ഫാമിലെ രണ്ട് പന്നികളിലാണ് രോഗം കണ്ടെത്തിയത്. പശു, ആട്, പന്നി, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ ബാധിക്കാന്‍ ഇടയുള്ള പകര്‍ച്ചവ്യാധിയാണ് ബ്രൂസെല്ലോസിസ് രോഗം.

Read Also : ശബരിമല പ്രസാദം സ്പീഡ് പോസ്റ്റിൽ വീട്ടിലെത്തും ; ബുക്കിംങ് ആരംഭിച്ചു 

രോഗാണു ബാധയേറ്റ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തു ജന്യരോഗങ്ങളിലൊന്നാണിത്. രോഗം ബാധിച്ചവയെ മറ്റ് പന്നികളില്‍ നിന്ന് മാറ്റി ഇപ്പോള്‍ പ്രത്യേകം കൂട്ടിലാക്കിയിരിക്കുകയാണ്. അന്തിമപരിശോധനാ ഫലം കൂടി വന്ന ശേഷമാകും തുടര്‍നടപടി.കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി ഈ ഫാമില്‍ രോഗബാധ കണ്ടെത്തുന്നത്.

തുടര്‍ന്ന് ഫാമിലെ 20 പന്നികളെ കൊന്ന് കുഴിച്ചുമൂടിയിരുന്നു. 11 വലിയ പന്നികളെയും ഒമ്ബത് കുഞ്ഞുങ്ങളെയുമാണ് അന്ന് കൊന്നത്. ഇതിന് ശേഷം ഫാമില്‍ പന്നികളുടെ ഉത്പാദനം നിര്‍ത്തിയിരുന്നു. ഇപ്പോള്‍ 35 പന്നികള്‍ മാത്രമാണ് ഫാമിലുള്ളത്. ആദ്യ രോഗബാധ കണ്ടെത്തിയതിന് ശേഷം മൂന്ന് മാസത്തിനകം പന്നികളില്‍ അടുത്ത പരിശോധന നടത്തേണ്ടതായിരുന്നെങ്കിലും കൊവിഡും ലോക്ക്ഡൗണും പ്രതിസന്ധിയായി. കഴിഞ്ഞ മാസം ശേഖരിച്ച സാമ്ബിളുകളുടെ ഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് രണ്ട് പന്നികള്‍ പോസിറ്റീവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button