Latest NewsIndiaNews

ഇന്ത്യയോട് കളിച്ചാല്‍ ഇന്ത്യ കളി പഠിപ്പിയ്ക്കും : ഏത് ആക്രമണം നേരിടാനും തിരിച്ച് ആക്രമിയ്ക്കാനും ഇന്ത്യ സര്‍വസജ്ജം …. ചൈനയെ വെട്ടിലാക്കി ബിപിന്‍ റാവത്ത്

ലഡാക്ക്: ഇന്ത്യയോട് കളിച്ചാല്‍ ഇന്ത്യ കളി പഠിപ്പിയ്ക്കും . ഏത് ആക്രമണം നേരിടാനും തിരിച്ച് ആക്രമിയ്ക്കാനും ഇന്ത്യ സര്‍വസജ്ജം . ചൈനയെ വെട്ടിലാക്കി ബിപിന്‍ റാവത്ത് .  ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍(എല്‍എസി) നിന്ന് ഒരിഞ്ചുപോലും ഇന്ത്യ മാറില്ലെന്ന് വ്യക്തമാക്കി ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത്. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നതിന് മുന്നോടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

Read also : പൗരത്വ നിയമത്തെ മറയാക്കി കലാപം; നഗരങ്ങളില്‍ കലാപകാരികളുടെ പോസ്റ്ററുകൾ പതിപ്പിച്ച് യോഗി സര്‍ക്കാര്‍, വിവരം നൽകുന്നവർക്ക് പാരിതോഷികം

ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി ചൈനയുടെ എടുത്തുചാട്ടത്തിന് നല്‍കിയ മറുപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.നാഷണല്‍ ഡിഫന്‍സ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഇന്ത്യ ഭീഷണി നേരിടുന്നതായി ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി. അയല്‍ക്കാരായ ഇരു രാജ്യങ്ങളും നിരന്തരം പ്രകോപനം ഉണ്ടാക്കുന്നതായും അദ്ദേഹം പറയുന്നു.പാകിസ്ഥാനെ കൂട്ടുപിടിച്ച് ചൈന ആക്രമണം നടത്താനുള്ള സാദ്ധ്യതയും ബിപിന്‍ റാവത്ത് തള്ളിക്കളയുന്നില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button