പട്ന: ഹയഘട്ട് സീറ്റില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ ജെഡി (യു) നേതാവ് രവീന്ദ്ര നാഥ് സിങ്ങിന് വെടിയേറ്റു. ദര്‍ബംഗ ജില്ലയിലെ ബഹേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബെയ്രി-താക്കോപൂര്‍ പ്രദേശത്ത് വച്ചാണ് വെടിയേറ്റത്. ഉടന്‍ തന്നെ സിങ്ങിനെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ്.
Post Your Comments