
ലക്‌നൗ: ക്ഷേത്രത്തിനുളളില്‍ കയറി നാല് യുവാക്കള്‍ നിസ്‌കരിച്ചതിന് പകരമായി മസ്‌ജിദില്‍ കയറി ‘ഹനുമാന്‍ ചാലിസ’ ചൊല്ലിയ നാല് യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. രണ്ട് ലക്ഷം ജാമ്യത്തിവാണ് ഇവരെ വിട്ടയച്ചത്.
ക്ഷേത്രത്തില്‍ നമസ്‌കരിച്ച സംഭവത്തില്‍ അറസ്‌റ്റിലായവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്‌റ്റഡിയിലേക്ക് വിട്ടു. ഇവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലായിരുന്നു ഇരു സംഭവങ്ങളും. ബര്‍സാന ഠൗണിലെ മസ്ജിദിലാണ് യുവാക്കള്‍ ഹനുമാന്‍ ചാലിസ ചൊല്ലിയത്.
സംഭവം പ്രതികളിലൊരാള്‍ വീഡിയോയില്‍ ചിത്രീകരിച്ച് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. സാമൂഹിക ഐക്യത്തിനായി ക്ഷേത്രത്തില്‍ നിസ്‌കരിക്കുമെങ്കില്‍ മസ്‌ജിദില്‍ ഹനുമാന്‍ ചാലിസ ജപിക്കാമെന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. അറസ്‌റ്റിലായ യുവാക്കള്‍ 25 വയസില്‍ താഴെയുളളവരാണ്.
Post Your Comments