CinemaLatest NewsNews

സിനിമകളിൽ കാണുന്ന പൈങ്കിളി കാമുകൻമാരെപ്പോലെയല്ല എന്റെ ഭർത്താവ്; വിവാഹം പെട്ടെന്ന് നടത്തിയതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് കാജൽ അ​ഗർവാൾ

ലോക്ക്ഡൗണില്‍ കുറച്ച്‌ ആഴ്ചകളോളം ഞങ്ങള്‍ തമ്മില്‍ കണ്ടില്ല

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായിരിക്കുകയാണ് നടി കാജന്‍ അഗര്‍വാളും കാമുകന്‍ ഗൗതം കിച്‌ലുവും. ഇപ്പോഴിതാ പെട്ടെന്ന് വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കാജല്‍ അ​ഗർവാൾ.

ഈ ലോക്ക്ഡൗണ്‍ സമയത്ത് തമ്മില്‍ കാണാതിരുന്നതാണ് വിവാഹമെന്ന തീരുമാനത്തിലേക്ക് എത്താന്‍ കാരണമെന്നാണ് താരം പറഞ്ഞത്.

‘ ഗൗതവും ഞാനും മൂന്ന് വര്‍ഷത്തോളം പ്രേമിച്ചു, ഏഴു വര്‍ഷം സുഹൃത്തുക്കളായിരുന്നു, എന്നാൽ സൗഹൃദത്തിലായിരിക്കുമ്ബോള്‍ തമ്മില്‍ അത്രയും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും . പക്ഷെ, എപ്പോഴും തമ്മില്‍ കാണുമായിരുന്നു. പക്ഷെ ലോക്ക്ഡൗണില്‍ കുറച്ച്‌ ആഴ്ചകളോളം ഞങ്ങള്‍ തമ്മില്‍ കണ്ടില്ല. പിന്നീട് ഒരു കടയില്‍ വച്ച്‌ മാസ്‌ക് ഒക്കെ വച്ച്‌ തമ്മില്‍ കണ്ടപ്പോള്‍ എത്രമാത്രം ഒന്നിച്ചായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു.

ജീവിതത്തിൽ ഗൗതം സിനിമകളില്‍ കാണുന്നതുപോലത്തെ കാമുകനല്ലെന്നും മുട്ടില്‍ നിന്ന് പ്രണയം പറയുകയൊന്നും ചെയ്തിട്ടില്ലെന്നും കാജല്‍ പറയുന്നു. ‘ ഗൗതം സിനിമയിലെ കാമുകന്മാരെ പോലെയല്ല, അതിലെനിക്ക് സന്തോഷമുണ്ട് കാരണം അത്തരം സംഭവങ്ങള്‍ എന്റെ സിനിമകളില്‍ സ്ഥിരമാണെന്നും താരം.

shortlink

Post Your Comments


Back to top button