ചെന്നൈ : ഡിണ്ടിഗലിലെ പുരാതന ക്ഷേത്രമായ മുത്താലമ്മൻ കോവിൽ ശിലയിലാണ് സുവിശേഷപ്രവർത്തകർ ബൈബിൾ സൂക്തങ്ങൾ പതിപ്പിച്ചത്.
Read Also : സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കാൻ തീരുമാനം
ഒട്ടേറെ വിശ്വാസങ്ങളും ,ഐതിഹ്യങ്ങളുമായി കെട്ടിപിണഞ്ഞു കിടക്കുന്ന ക്ഷേത്രമാണിത് . അതുകൊണ്ട് തന്നെ നിരവധി ഭക്തർ ഇവിടെ എത്താറുണ്ട് . ഇവർക്കായി ഈ ഐതിഹ്യങ്ങളും , ദേവീ സൂക്തങ്ങളും,അനുഷ്ഠാനങ്ങളും ഒപ്പം ക്ഷേത്രത്തിന്റെ ഉത്ഭവവും സവിശേഷതകളും മറ്റും ക്ഷേത്രശിലയിൽ രേഖപ്പെടുത്തിയിരുന്നു . ഇതിൻ മേലാണ് സുവിശേഷ പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചത് .ആദ്യം പതിപ്പിച്ച പോസ്റ്ററുകൾ ഭക്തർ കീറി മാറ്റിയിട്ടും വീണ്ടും സുവിശേഷ പ്രവർത്തകർ ക്ഷേത്രശിലയ്ക്ക് മേൽ അവ പതിയ്ക്കുകയായിരുന്നു.
ഏറ്റവും സവിശേഷമായത് എന്ന നിലയിൽ ഗ്രാമവാസികൾ കണ്ട ക്ഷേത്ര ശിലയ്ക്ക് മേൽ ബൈബിളിലെ പഴയതും പുതിയതുമായ നിയമങ്ങളുടെ വാക്യങ്ങൾ ഉണ്ടായിരുന്നു, “പിതാവിന്റെയും മകന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” എന്ന് ആരംഭിച്ച് “ഞാൻ കർത്താവാണ്, എന്നെക്കൂടാതെ മറ്റൊരു ദൈവമില്ല; നിങ്ങൾ എന്നെ അംഗീകരിച്ചിട്ടില്ലെങ്കിലും ഞാൻ നിങ്ങളെ ശക്തിപ്പെടുത്തും ” എന്നീ വാക്യങ്ങളാണ് ഒരു ഭാഗത്ത് ഉണ്ടായിരുന്നത്.
വലതുവശത്ത് മറ്റൊരു വാക്യത്തിൽ യോഹന്നാന്റെ വാക്യങ്ങൾ പതിച്ചിരിക്കുന്നു . അതിൽ യേശു അദ്ധ്യാപകനാണ് എന്നാണ് സുചിപ്പിച്ചിരിക്കുന്നത്. ഒപ്പം യേശുക്രിസ്തുവല്ലാതെ ഒരു ദൈവവുമില്ല. അവനെ ഏക ദൈവമായി വിശ്വസിക്കാത്തത് പാപമാണ്. ഈ പാപം നിങ്ങൾക്ക് നരകം തരും ‘ എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
Post Your Comments