Latest NewsBollywoodNewsEntertainment

ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തി; അമിതാഭ് ബച്ചനെതിരെ കേസ്

കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഷോയില്‍ 6,40,000 രൂപയുടെ ചോദ്യമായിരുന്നു വിവാദങ്ങൾക്ക് കാരണം

ജനപ്രിയ പരിപാടിയായ കോന്‍ ബനേഗാ ക്രോര്‍പതിയിലെ ഒരു ചോദ്യത്തിന്റെ പേരില്‍ നടനും അവതാരകനുമായ അമിതാഭ് ബച്ചനെതിരെ കേസ്. ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് താരത്തിനും പരിപാടിയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഷോയില്‍ 6,40,000 രൂപയുടെ ചോദ്യമായിരുന്നു വിവാദങ്ങൾക്ക് കാരണം. 1927 ഡിസംബര്‍ 25ന് ഡോ. അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? വിഷ്ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഉത്തരം മനുസ്മൃതി.

അംബേദ്കര്‍ മനുസ്മൃതി കത്തിച്ച സംഭവം ഷോയില്‍ ബച്ചന്‍ വിശദീകരിക്കുകയും ചെയ്തു. ഇതിനെതിരെ ബച്ചന്‍ ഇടത് പ്രചാരണം നടത്തുന്നു, ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്.

shortlink

Post Your Comments


Back to top button