അമിതാഭ് ബച്ചനും ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനും തമ്മില്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സിനിമയുടെ സംരക്ഷണവും പുനരുദ്ധാരണവും സംബന്ധിച്ചാണ് ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയത്. സിനിമയെ സംരക്ഷിക്കാനായി ലോക സിനിമയിലെ എല്ലാ പ്രധാന വ്യക്തികളും ഒന്നിക്കണമെന്ന് ബിഗ് ബി പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നോളന്‍ ഇന്ത്യയിലെത്തിയത്. വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ടകിട ഡിയാനൊപ്പമാണ് അദ്ദേഹം എത്തിയത്. സിനിമയുടെ സംരക്ഷണത്തിന്റെയും പുനരുദ്ധാരണത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് ഇവകരുടെ ഉദ്ദേശം.
ഇതിനിടെ പ്രധാനപ്പെട്ട വ്യക്തികളുമായി ഇന്ത്യയിലും ഇവര്‍ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം തന്റെ ബ്ലോഗിലാണ് ഡിജിറ്റല്‍ കാലഘട്ടത്തില്‍ സിനിമകള്‍ക്ക് മനോഹാരിത നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അമിതാഭ് ബച്ചന്‍ അഭിപ്രായപ്പെട്ടത്.
സെല്ലുലോയിഡ് ഫോര്‍മാറ്റാണ് യഥാര്‍ത്ഥമെന്നും ഇത് തിരികെ കൊണ്ടുവരേണ്ടതാണെന്നും അദ്ദേഹം പറയുന്നു. സിനിമക്ക് വലിയ വിലയാണുള്ളത്. സിനിമയ്ക്ക് അതിന്റേതായ വിലയുണ്ട്. എന്തിനേക്കാളും വലുതായത് യഥാര്‍ത്ഥ മീഡിയയാണ്. ഒറിജിനലില്‍ നിന്നും ഒരുപാട് വ്യത്യസ്തമുള്ളതാണ് ഡിജിറ്റല്‍ എന്നും ബിഗ്ബി പറഞ്ഞു.
Post Your Comments