Latest NewsNewsInternational

യുഎസ് പ്രസിഡന്റ് ട്രംപോ ബൈഡനോ …. ലോകം കാത്തിരിക്കുന്നു : യുഎസ് തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ നാളെ … സര്‍വേ ഫലങ്ങള്‍ പുറത്ത്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ട്രംപോ ബൈഡനോ , ലോകം കാത്തിരിക്കുന്നു . യുഎസ് തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ നാളെ . ആരാകും അടുത്ത പ്രസിഡന്റ് എന്നാണ് ലോകം മുഴുവനും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ കഴിയുമ്പോള്‍ ജോ ബൈഡനാണ് ട്രംപിനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത്. നേരത്തെ പുറത്തുവന്ന സര്‍വേഫലങ്ങളും ബൈഡന് അനുകൂലമായിരുന്നു. എന്നാല്‍ സര്‍വേഫലങ്ങള്‍ ബൈഡന് അനുകൂലമാകുമ്പോള്‍ ഓണ്‍ലൈന്‍ പോളുകള്‍ ഡൊണാള്‍ഡ് ട്രംപിനാണ് മുന്‍തൂക്കം നല്‍കുന്നത്.

read also : ചൈനയ്ക്ക് എതിരെ ഇന്ത്യയുമായി ചേര്‍ന്നു യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ നാവിക അഭ്യാസമായ മലബാറിന് തുടക്കം : വന്‍ശക്തികള്‍ക്കിടയില്‍ ഇന്ത്യയുടെ ഉദയവും ചൈനയുടെ ഒറ്റപ്പെടലും ചര്‍ച്ചയാകുന്നു

പ്രധാന പോളിംഗ് സംഘടനകള്‍ നടത്തിയ സര്‍വേയിലാണ് ഡെമോക്രറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് പ്രസിഡന്റ് ട്രംപിനെക്കാള്‍ എട്ട് പോയിന്റ് വിജയ സാദ്ധ്യത കണ്ടെത്തിയത്. എന്നാല്‍ ഗൂഗിളിന്റെ തിരഞ്ഞെടുപ്പ് സര്‍വേയില്‍ ട്രംപ് വീണ്ടും പ്രസിഡന്റ് ആകുമെന്നാണ് കാണിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള ദിവസത്തെ ഗൂഗിളിന്റെ കണക്കുപ്രകാരം 45 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ട്രംപിന് അനുകൂലമായ തിരച്ചില്‍ നടത്തി. 23 ശതമാനം പേര്‍ മാത്രമാണ് ബൈഡന് അനുകൂല തിരച്ചില്‍ നടത്തിയത്. നിലവില്‍ 10 കോടിയോളം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാനം രേഖപ്പെടുത്തികഴിഞ്ഞു.

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരെഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ നാളെ രാവിലെയോടെ വരും. നൂറുവര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് പ്രതീക്ഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button