KeralaLatest NewsNews

വീട്ടിനുള്ളിൽ കിടന്നുറങ്ങിയ വീട്ടമ്മ പുലർച്ചെ 22 അടിയോളം ഉയരത്തിലുള്ള പ്ലാവിന്റെ കൊമ്പിൽ ; ഫയർഫോഴ്സെത്തി താഴെയിറക്കി

തൃശൂർ : രാത്രി വീട്ടിൽ കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ കാണാതായി. നാലുമണിയോടെ ഉറക്കമുണർന്ന ഭർത്താവ് ഭാര്യയെ അന്വേഷിച്ചു വീടിനു ചുറ്റും നടന്നു. ഒടുവിൽ നാലരയോടെ വീടിനടുത്തുള്ള പ്ലാവിന്റെ 22 അടിയോളം ഉയരത്തിലുള്ള കൊമ്പിൽ ഇരിക്കുന്ന ഭാര്യയെ കണ്ടെത്തി.

ചില്ലകൾ കുറവായ പ്ലാവിൽ 50 വയസുകടന്ന സ്ത്രീ കയറിയത് എല്ലാവർക്കും അദ്ഭുതമായി. അരിമ്പൂരിലാണ് സംഭവം നടന്നത്.അതേസമയം പ്ലാവിൽ കയറി ഭാര്യയെ ഇറക്കാൻ ഇതിനിടെ ഭർത്താവ് ശ്രമം നടത്തിയെങ്കിലും താഴെ വീഴുമോയെന്ന ഭയം മൂലം ഇറങ്ങാൻ ഭാര്യ സമ്മതിച്ചില്ല.

തുടർന്ന് കയർ ഉപയോഗിച്ച് ഭാര്യയെ മരത്തിൽ കെട്ടിവെച്ച് അദ്ദേഹം കൂട്ടിരുന്നു. നേരം പുലർന്ന ശേഷം അതുവഴിയെത്തിയവരാണ് എട്ടുമണിയോടെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. 15 മിനിറ്റിനകം സ്ഥലത്തെത്തിയ സേനാംഗങ്ങൾ വല ഉപയോഗിച്ച് വീട്ടമ്മയെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം കാണിക്കുന്ന വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ എങ്ങനെ പ്ലാവിന്റെ മുകളിൽ കയറിപ്പറ്റിയെന്ന അമ്പരിപ്പിലാണ് നാട്ടുകാർ.

shortlink

Post Your Comments


Back to top button