ന്യൂഡല്‍ഹി : ചൈനയ്ക്ക് എതിരെ ഇന്ത്യയുമായി ചേര്‍ന്നു യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ നാവിക അഭ്യാസമായ മലബാര്‍ 2020 ന് ് തുടക്കമായി. ഇന്തോ-പസിഫിക്കിലെ ശക്തമായ പ്രതിരോധ സഹകരണത്തിനായി ബംഗാള്‍ ഉള്‍ക്കടലില്‍ നാലു രാജ്യങ്ങളുടെയും നാവികാഭ്യാസം തുടങ്ങിയതായി ഇന്ത്യയിലെ യുഎസ് എംബസി ട്വീറ്റ് ചെയ്തു. സൈനികമായും സാമ്പത്തികമായും ചൈന ഉയര്‍ത്തുന്ന വെല്ലുവിളിക്കുള്ള മുന്നറിയിപ്പാണു പരിശീലനം.
Read Also : ചൈനയില്‍ നിന്നും പാകിസ്ഥാൻ വാങ്ങിയ വിമാനങ്ങളിൽ പകുതിയും പറത്താന്‍ പോലും കഴിയാത്ത അവസ്ഥയില്‍
ഇന്തോ പസിഫിക്കിലെ വലിയ ജനാധിപത്യ രാജ്യങ്ങളുടെ അനൗപചാരിക കൂട്ടായ്മയായ ക്വാഡിലെ എല്ലാ അംഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇത്തവണത്തെ പരിശീലനമെന്നതു പ്രത്യേകതയാണ്. ഇന്ത്യയും യുഎസും ജപ്പാനും ചേര്‍ന്നുള്ള വാര്‍ഷിക ‘മലബാര്‍ പരിശീലനം’ ഇത്തവണ ഓസ്ട്രേലിയയെ ഉള്‍പ്പെടുത്തുന്നതിനായി വിപുലീകരിച്ചിരുന്നു. നേരത്തേ ചൈനയുടെ വിമര്‍ശനത്തെ തുടര്‍ന്ന് മാറിനിന്ന ഓസ്ട്രലിയ പങ്കെടുക്കുന്നത് ഇന്ത്യയ്ക്കും മുതല്‍ക്കൂട്ടാണ
Post Your Comments