Latest NewsNewsIndia

തീവ്രവാദ സംഘടനയ്ക്കായി ധനസമാഹരണം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കൊൽക്കത്ത : അൽ ഖായ്ദ ഭീകര സംഘടനയ്ക്കായി ധനസമാഹരണം നടത്തിയ കേസിൽ അഹ്ദുൾ മോമിൻ മൊണ്ടാൾ എന്നയാളെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നാണ് ഇയാളെ പിടിയിലായത്.

Read Also : ട്രസ്റ്റിന് അനുവദിച്ച 100 കോടി രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വന്തം പേരിലാക്കി ; കോൺഗ്രസിന്റെ വൻതട്ടിപ്പ് പുറത്ത്

പശ്ചിമ ബംഗാളിലെ റായ്പൂർ ദാരൂർ ഹുദാ ഇസ്ലാമിയ മദ്രസയിൽ അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. അൽ ഖായ്ദ ഗൂഢാലോചനയുടെ ഭാഗമായി ഇയാൾ പ്രവർത്തിച്ചിരുന്നതായി എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. അൽ ഖായ്ദ ഭീകര സംഘടനയിലേക്ക് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ ഇയാൾ സഹായിച്ചിരുന്നു.

ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇയാൾ ധനസമാഹരണം നടത്തിയിരുന്നതായും എൻഎൻഐ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നുമായി പത്തോളം ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button