പാരീസ് : തുർക്കിയുടെ തീവ്ര ദേശീയവാദ ഗ്രൂപ്പ് ‘ ഗ്രേ വോള്‍വ്‌സി ‘ നെ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്. ഇസ്ലാമിക തീവ്രവാദികൾക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം .ദിവസങ്ങൾക്ക് മുൻപ് അര്‍മേനിയന്‍ സ്മാരകത്തില്‍ തുര്‍ക്കി അനുകൂല മുദ്രാവാക്യങ്ങളും ഗ്രേ വോള്‍വ്‌സ് ലിഖിതങ്ങളും എഴുതിവച്ചതായി ഫ്രാന്‍സ് ടെലിവിഷനുകൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫ്രാന്‍സും തുര്‍ക്കിയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും നാഗൊര്‍നോ- കറാബഖ് സംഘര്‍ഷത്തിലും ഗ്രേ വോള്‍വ്‌സിന് പങ്കുണ്ടെന്നാണ് ഫ്രാന്‍സിന്റെ ആരോപണം. തുർക്കി പ്രസിഡന്റ് തയിപ്പ് എര്‍ദോഗന്‍ ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടിയുമായും ഗ്രേ വോള്‍വ്‌സിനു ബന്ധമുണ്ട് .
ലിയോണ്‍, ഗ്രെനോബിള്‍ പ്രദേശങ്ങളില്‍ തുര്‍ക്കി പതാകകളുമേന്തി നടന്ന രണ്ട് അര്‍മേനിയന്‍ വിരുദ്ധ പ്രകടനങ്ങളുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നും ഫ്രാന്‍സ് ആരോപിക്കുന്നു.
Post Your Comments