ലഖ്നൗ: ഫ്രാൻസിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തെ പിന്തുണച്ചുകൊണ്ട് അഭിപ്രായപ്രകടനം നടത്തിയ പ്രശസ്ത ഉർദു കവി മുനവർ റാണയ്ക്കെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് മുനവർ റാണയ്ക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
ഒരു ഹിന്ദി വാര്‍ത്താ ചാനലിനോട് സംസാരിക്കവെ നടത്തിയ പരാമര്‍ശമാണ് പൊലീസ് കേസിലേക്ക് നയിച്ചത്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരാമർശങ്ങൾ കവി നടത്തിയെന്നും ഇത് സാമൂഹിക ഐക്യത്തിന് വിഘാതം സൃഷ്ടിക്കുമെന്നുമായിരുന്നു പരാതി. എന്നാല്‍ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു റാണയുടെ പ്രതികരണം.
കാർട്ടൂൺ വരച്ചത് തെറ്റാണ്, ഇതിന്റെ പേരിലുള്ള കൊലപാതകം അപലപിക്കേണ്ടതാണെന്നായിരുന്നു തന്റെ പ്രസ്താവനയെന്ന് റാണ പറയുന്നു. എന്നാല്‍ മറ്റൊരു തരത്തിലാണ് ആളുകളെടുത്തത്, മതത്തിന്റെ പേരിലുള്ള മതഭ്രാന്ത് ശരിയല്ല എന്ന പശ്ചാത്തലത്തിലായിരുന്നു തന്റെ പ്രതികരണമെന്നും റാണ പറഞ്ഞു.
Post Your Comments