ചെന്നൈ: തീവണ്ടി യാത്രയിൽ ഇനി സ്‌ത്രീകൾക്ക് സുരക്ഷ. സ്ത്രീസുരക്ഷ ഉറപ്പാക്കാനായി റെയില്‍വേയുടെ പുതിയ സംരംഭം. മേരീ സഹേലി (എന്റെ കൂട്ടുകാരി) എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിലൂടെ ആര്‍പിഎഫിന്റെ പെണ്‍സംഘങ്ങള്‍ യാത്രയുടെ തുടക്കംമുതല്‍ ഒടുക്കംവരെ ഇനി ഒപ്പമുണ്ടാകും. യാത്ര തുടങ്ങുന്ന സ്റ്റേഷനില്‍നിന്നുതന്നെ റെയില്‍വേ പൊലീസിലെ യുവ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം തീവണ്ടികളില്‍ കയറും. അവസാന സ്റ്റേഷന്‍ വരെ ഇവര്‍ ഒപ്പമുണ്ടാകും. ദക്ഷിണ റെയില്‍വേ ‘മേരി സഹേലി’യുടെ 17 സംഘങ്ങള്‍ രൂപവത്കരിച്ചു.
Read Also: സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന്; ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
എന്നാൽ വനിതായാത്രക്കാരോട് സംസാരിച്ച് സുരക്ഷാ ബോധവത്കരണം നടത്തുകയാണ് മേരീ സഹേലിയുടെ ആദ്യപടി. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുമായി നിര്‍ബന്ധമായും സംസാരിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി വന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തലത്തില്‍ നടപടി സ്വീകരിക്കും. ആര്‍പിഎഫ് സംഘം വനിതായാത്രക്കാരുടെ സീറ്റ് നമ്പരുകള്‍ ശേഖരിച്ച്, വഴിമധ്യേയുള്ള സ്റ്റോപ്പുകളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുള്ളവര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കോച്ചുകളും ബെര്‍ത്തുകളും നിരീക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ വനിതായാത്രക്കാരെ സഹായിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments