ശ്രീനഗര്‍: സുരക്ഷാസേനയുമായുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ഡോ. സൈഫുള്ള കൊല്ലപ്പെട്ടു. ഇന്നലെ (നവംബർ-1) പുലര്‍ച്ചെ രന്‍ഗ്രേത്ത് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനെ പിടികൂടാനും സാധിച്ചു. എന്നാൽ ഇയാളുടെ പക്കല്‍നിന്നും എകെ 47 അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
Read Also: ജീവന്‍ നൽകി നേര്‍ച്ച നിറവേറ്റി; പക്ഷേ നേര്‍ച്ച അവസാനിച്ചത് ഇങ്ങനെ..
രന്‍ഗ്രേത്ത് പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു സംയുക്‌തമായി തെരച്ചില്‍ ആരംഭിച്ച പോലീസ്, സി.ആര്‍.പി.എഫ്. സംഘത്തിനുനേര്‍ക്കു ഭീകരര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പിന്നാലെ സൈന്യവും ഓപ്പറേഷനില്‍ പങ്കുചേര്‍ന്നു. ഏറ്റുമുട്ടലിനുശേഷം നടത്തിയ തിരച്ചിലിലാണ് സൈഫുള്ളയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കുടുംബാംഗങ്ങള്‍ മൃതദേഹം തിരിച്ചറിയുന്നതിനായി കാത്തിരിക്കുകയാ-ണെന്നു കശ്‌മീര്‍ റേഞ്ച് ഐ.ജി. വിജയ് കുമാര്‍ പറഞ്ഞു. ഡോക്‌ടറായിരുന്ന സൈഫുള്ള 2014 ലാണ് ഹിസ്‌ബുള്ളില്‍ ചേര്‍ന്നത്. അനവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഇയാള്‍ നാളുകളായി സുരക്ഷാസേനയുടെ നോട്ടപ്പുള്ളിയാണ്. മേയില്‍ റിയാസ് നായിക്കു കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഹിസ്‌ബുള്‍ കമാന്‍ഡറായത്.
Post Your Comments