ന്യൂഡല്‍ഹി: ചൈനയുടെ നയങ്ങളെല്ലാം അല്‍ ഖായ്ദയുടേതിന് സമാനമായ അടിച്ചമര്‍ത്തല്‍ രീതിയെന്ന ആരോപണവുമായി ചരിത്രകാരന്മാര്‍ രംഗത്ത്. ചൈന സ്വന്തം ഭൂപ്രദേശത്തെ ഉയിഗുറുകളോട് ചെയ്യുന്ന കൊടും ക്രൂരതകളെല്ലാം മുസ്ളീങ്ങളല്ലാത്തവര്‍ക്കെതിരെ അല്‍ ഖായ്ദയുടെ നയം പോലെന്ന് ചരിത്രകാരന്മാര്‍.
അല്‍ ഖായ്ദയും ചൈനയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. സ്വന്തം മതനിയമം നടപ്പാക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളെല്ലാം ഭീകരതമാത്രമാണ്. അവിടെ മനുഷ്യത്വത്തിനോ മാനവികതയ്‌ക്കോ സ്ഥാനമില്ല. ചൈന ഉയിഗുര്‍ മുസ്ലീംങ്ങള്‍ക്ക് നേരെ നടത്തുന്ന എല്ലാ നടപടികളും അമുസ്ലീംങ്ങള്‍ക്ക് നേരെ ലോകമെമ്ബാടും അല്‍ഖ്വയ്ദ നടത്തുന്ന മതഭീകരതതന്നെയാണെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ജനസംഖ്യാപരമായി ഒരു വംശത്തിന്റെ ഉന്മൂലനമാണ് ഇരു ഭീകരതയുടേയും പ്രവര്‍ത്തന രീതി. അവരുടെ പ്രവൃത്തികള്‍ നേരിട്ട് കണ്ടതോടെ അല്‍ ഖായ്ദയും അവരും തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്ന് ചൈനീസ് നേതാക്കളോട് പറയേണ്ടിവന്നുവെന്നും അല്‍ബേനിയന്‍ ചരിത്രകാരനായ ഒല്‍സി ജാസേക്‌സി പറഞ്ഞു. എന്താണോ മുസ്ലീമല്ലെന്ന് കണ്ടാല്‍ ഒരുസമൂഹത്തോട് അല്‍ ഖായ്ദ ചെയ്യുക അതിന്റെ മറ്റൊരു രൂപമാണ് ചൈന ചെയ്യുന്നതെന്ന് തനിക്കവരോട് പറയേണ്ടിവന്നെന്നും ഒല്‍സി പറഞ്ഞു.
2019ല്‍ സിന്‍ജിയാംങ് പ്രവിശ്യയില്‍ നടത്താനിടയായ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ചൈനയുടെ യഥാര്‍ത്ഥമുഖം മനസ്സിലായതെന്ന് ഒല്‍സി പറഞ്ഞു. കൂട്ടത്തോടെയുള്ള മസ്തിഷ്‌ക്ക പ്രക്ഷാളനം, നിര്‍ബന്ധിത മതബോധനം, വന്ധ്യംകരണം, ജയിലിലടയ്ക്കല്‍ എന്നിവയിലൂടെ ഉയിഗുറുകള്‍ക്ക് മേല്‍ കനത്ത അടിമത്ത ഭരണമാണ് നടപ്പാക്കുന്നതെന്ന് വസ്തുതകള്‍ നിരത്തിയാണ് ഒല്‍സി സമര്‍ത്ഥിക്കുന്നത്. ഇന്ത്യന്‍ ചരിത്രകാരന്മാരുമായുള്ള സംവാദത്തിലാണ് ചൈനയുടെ ക്രൂരമുഖം ഒല്‍സി തുറന്നുകാട്ടിയത്.
ഉയിഗുറുകളെയെല്ലാം മുസ്ലീം വിശ്വസത്തില്‍ നിന്നും കണ്‍ഫ്യൂഷനിസത്തിലേക്കും ബുദ്ധിസത്തിലേയ്ക്കും മാറ്റുന്ന ചൈനയുടെ നടപടികള്‍ തികച്ചും മനുഷ്യത്വ രഹിതവും ഭരണകൂട ഭീകരതയുമാണ് . വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം എല്ലാ ചൈനീസ് സംവിധാനങ്ങളും ഇത് അക്ഷരം പ്രതി നടപ്പാക്കുകയാണെന്നും അല്‍ബേനിയന്‍ ചരിത്രകാരന്‍ കാര്യകാരണ സഹിതം വിശദീകരിച്ചു.
Post Your Comments