Latest NewsNewsIndia

സോഷ്യൽ മീഡിയയിൽ തങ്ങളുടെ ദുരിതം പറഞ്ഞ് യൂട്യൂബർ പണം അടിച്ചുമാറ്റി, പരാതിയുമായി വൃദ്ധ ദമ്പതികൾ

ന്യൂഡൽഹി : ജീവിക്കാൻ മറ്റ് വരുമാനമില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വൃദ്ധ ദമ്പതികളുടെ വീഡിയോ കോവിഡ് കാലത്ത് സോഷ്യൽ മീഡിയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വീഡിയോ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ച് പണം തട്ടിയെടുത്ത യൂട്യൂബർക്കെതിരെ രംഗത്തെത്തയിരിക്കുകയാണ് ദമ്പതികൾ. ഡൽഹിയിലെ ‘ബാബാ കാ ധാബ’ ഉടമ കാന്ത പ്രസാദും ഭാര്യയുമാണ് യൂട്യൂബർ ഗൗരവ് വാസനെതിരെ പരാതി നൽകിയിരിക്കുന്നത്.

തങ്ങൾക്ക് നൽകാനാണെന്ന പേരിൽ സോഷ്യൽമീഡിയിലൂടെ പണം കണ്ടെത്തിയ ഗൗരവ് വാസൻ ആ പണം തട്ടിയെടുത്തെന്നാണ് വൃദ്ധ ദമ്പതികൾ പറയുന്നത്. ഗൗരവ് വീഡിയോ എടുത്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്തു. കടയുടമക്ക് പണം നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. തങ്ങൾക്ക് നൽകാനാണെന്ന പേരിൽ സ്വരൂപിച്ച പണം അയാൾ ബോധപൂർവ്വം സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പർ നൽകി സംഭാവനകൾ സ്വീകരിക്കുകയായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ കാന്ത പ്രസാദ് പറയുന്നു.

ഗൗരവ് വാസനെതിരെ മാളവ്യ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.

 

shortlink

Post Your Comments


Back to top button