Latest NewsNewsInternational

ഇസ്ലാമിക തീവ്രവാദമെന്ന ഭീഷണിക്കെതിരെ ലോകം ഒരുമിക്കണമെന്ന് വത്തിക്കാന്‍

റോം: ഫ്രാന്‍സിലെ നീസ് നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ഇസ്ലാമിക തീവ്രവാദമെന്ന ഭീഷണിക്കെതിരെ ഉയര്‍ത്തെണീക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ശക്തിയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി പോരാടേണ്ട ഭീകര മതഭ്രാന്താണ് ഇസ്ലാമിക തീവ്രവാദമെന്നു കര്‍ദ്ദിനാള്‍ സാറ ട്വീറ്റ് ചെയ്തു.

Read Also : സ്ത്രീകളെ ശല്യം ചെയ്യുന്നു ; കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനെ വളഞ്ഞിട്ട് മർദിച്ച് യുവതികള്‍; വീഡിയോ കാണാം

‘ഇസ്ലാമിസം പൈശാചികമായ മതഭ്രാന്താണ്, അതിനെതിരെ ശക്തിയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി പോരാടേണ്ടതുണ്ട്. അവര്‍ തങ്ങളുടെ യുദ്ധം അവസാനിപ്പിക്കില്ല. നിര്‍ഭാഗ്യവശാല്‍, ആഫ്രിക്കക്കാരായ ഞങ്ങള്‍ക്ക് ഇത് നന്നായി അറിയാം. നിഷ്ഠൂരന്മാര്‍ എപ്പോഴും സമാധാനത്തിന്റെ ശത്രുക്കളാണ്. പാശ്ചാത്യ രാജ്യങ്ങള്‍, ഇപ്പോള്‍ ഫ്രാന്‍സ്, ഇത് മനസ്സിലാക്കണം. നമുക്ക് പ്രാര്‍ത്ഥിക്കാം’, കര്‍ദ്ദിനാള്‍ സാറ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button