വയോധികയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വർഷത്തിന് ശേഷം പിടികൂടി. 2010 നവംബറിൽ യൂട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിലെ പുസ്തകശാലയിൽ വച്ച് 64 കാരിയായ ഷെറി ബ്ലാക്കിനെയാണ് ആദം ഡർബറോ എന്ന 19കാരൻ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചത്.
ഇപ്പോൾ 29 വയസായ ഡുബറോവിനെ ഒക്ടോബർ 10 ന് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. ഡിഎൻഎ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് 10 വർഷത്തിന് ശേഷവും കൊലയാളിയെ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ വയോധികയുടെ ശരീരത്തിൽ മൂർച്ചയുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. സാൾട്ട് ലേക്ക് ട്രിബ്യൂൺ റിപ്പോർട്ട് അനുസരിച്ച് ബ്ലാക്ക് മരിച്ചതിനുശേഷവും ലൈംഗിക പീഡനത്തിന് ഇരയായതായി സൂചനകളുണ്ടായിരുന്നു. അതേസമയം 2006 ൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന കേസും ഇയൾക്കെതിരെയുണ്ട്
Post Your Comments