KeralaLatest NewsNews

ഇന്ന് കേരള പിറവി ദിനം ; ഐക്യകേരളത്തിന് ഇന്ന് 64 വയസ്സ് തികയുന്നു

തിരുവനന്തപുരം: ഇന്ന് കേരള പിറവി ദിനം.ഭാഷ അടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 64 വര്‍ഷം പൂര്‍ത്തിയാവുന്നു. അറുപത്തിനാല് വര്‍ഷത്തിനിടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഏറെയാണ്.

Read Also : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണം എന്നാവശ്യവുമായി ബി.ജെ.പിയുടെ സമരശൃംഖല ഇന്ന് 

പഴയ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീപ്രദേശങ്ങള്‍ ചേര്‍ന്നാണ് കേരളം രൂപം കൊണ്ടിരിക്കുന്നത്. സ്വതന്ത്ര്യാനന്തരം ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി ഇന്ത്യയിലെ പല ഭാഗങ്ങളിലും ശക്തമായ പേരാട്ടം അരങ്ങേറിയിരുന്നു. അവയുടെ എല്ലാം പ്രയത്‌നഫലം കൂടിയാണ് സംസ്ഥാനങ്ങളുടെ പിറവി.

1953 ല്‍ ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചു. 1955 സെപ്റ്റംബറില്‍ സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട കൈമാറി. അതില്‍ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാര്‍ശയുണ്ടായിരുന്നു. റിപ്പോര്‍ട്ട്പ്രസിദ്ധപ്പെടുത്തി 13 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത് കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്.

തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു.ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.

shortlink

Post Your Comments


Back to top button