തിരുവനന്തപുരം : സംസ്ഥാനത്ത് സിപിഎമ്മിന്റെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പുറംലോകത്തെത്തിച്ച കേന്ദ്രഏജന്‍സികള്‍ക്കെതിരെ സിപിഎം. ബദല്‍ സര്‍ക്കാര്‍ ആകാനുള്ള ശ്രമമാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റേതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കട്ടെ എന്ന് തന്നെയാണ് നിലപാട്. പക്ഷേ ഓരോ ദിവസവും ഓരോ വാര്‍ത്തയാണ് സര്‍ക്കാരിനെതിരെ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also : മാധ്യമങ്ങള്‍ പച്ചനുണ പ്രചരിപ്പിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ
സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് സി.ബി.ഐ ശ്രമിക്കുന്നത്. മാറാട് കേസ് സി.ബിഐ ഏറ്റെടുത്തിട്ട് എന്തായെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതില്‍ അവസാനിക്കേണ്ടതായിരുന്നു ഈ വിവാദങ്ങള്‍. ഇപ്പോള്‍ തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘങ്ങളെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.
Post Your Comments