ഇടുക്കി: മുഖ്യമന്ത്രി പിണറായി സര്‍ക്കാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി കേരള പിറവി ദിനത്തില്‍ നില്‍പ് സമരം നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് താലൂക്കുകളിലും രാവിലെ 11-11.30 വരെ പരിപാടി നടക്കും. തൊടുപുഴ താലൂക്കില്‍ വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷന്‍ മുതല്‍ കോലാനി ജങ്ഷന്‍ വരെയും ഇടുക്കി താലൂക്കില്‍ കട്ടപ്പന ടൗണിലും ഉടുമ്പന്‍ച്ചോല താലൂക്കില്‍ നെടുങ്കണ്ടം ടൗണിലും പീരുമേട് താലൂക്കില്‍ കുമളിയിലും ദേവികുളം താലൂക്കില്‍ പഴയമൂന്നാര്‍ മുതല്‍ മൂന്നാര്‍ ടൗണ്‍ വരെയുമാണ് നില്‍പ്പ് സമരം നടക്കുന്നത്. എല്ലാ താലൂക്കിലും ഉദ്ഘാടന യോഗങ്ങളും അനുബന്ധ പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
Read Also: പാകിസ്ഥാൻ റോഡ് നിറയെ മോദിയും അഭിനന്ദന്‍ വര്‍ദ്ധമാനും; ചിത്രങ്ങള്‍ക്ക് പിന്നിലെ കാരണം
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓരോ 50 മീറ്ററിലും 5 പേര്‍ വീതം പ്രക്ലാര്‍ഡും കോടിയുമായി അണി നിരക്കും. എന്നാൽ കട്ടപ്പനയില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സമര ശൃംഖല ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ആര്‍. രതീഷ് അദ്ധ്യക്ഷനാകും. നെടുങ്കണ്ടത്ത് മണ്ഡലം പ്രസിഡന്റ് സി.ഡി. സജീവിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമരം ജില്ലാ സെക്രട്ടറി കെ.ആര്‍. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളായ കെ. കുമാര്‍, ബിനു അമ്ബാടി, പി. അനില്‍കുമാര്‍, ബിജു കോട്ടയില്‍, അഡ്വ. വിനോജ്കുമാര്‍, കെ.പി. അനീഷ്, അരുണ്‍ അമ്ബാടി, മന്‍മഥന്‍ മറ്റക്കര, ഒ.സി. ബൈജു, സന്തോഷ് ഇടമന, രാജേഷ്, സി.ബി. ജയകുമാര്‍, ടി. അറുമുഖം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
അതേസമയം കുമളിയില്‍ സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റ് മുതല്‍ ചെളിമട വരെയാണ് നില്‍പ്പ് സമരം. മണ്ഡലം പ്രസിഡന്റ് കെ.ജി. അജേഷ് അടക്കം വിവിധ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. മൂന്നാറില്‍ നടക്കുന്ന പരിപാടിയിലും നൂറ് കണക്കിന് പേര്‍ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് വി.ആര്‍. അളകരാജ് അറിയിച്ചു. മൂന്നാറിലെ ചില സ്ഥലങ്ങള്‍ കണ്ടെയ്‌മെന്റ് സോണ്‍ ആയതിനാല്‍ കൂടുതല്‍ മുന്‍കരുതലോടെയാണ് സമരം ഒരുക്കിയിരിക്കുന്നത്.
തൊടുപുഴയില്‍ നടക്കുന്ന സമരത്തിന്റെ ഉദ്ഘാടനം ഗാന്ധി സ്‌ക്വയറില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ നിര്‍വഹിക്കും. ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ പി.പി. സാനു. ബിനു ജെ. കൈമള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.ആര്‍. വിനോദ്, തട്ടക്കുഴ രവി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗീതാ കുമാരി, ശശി ചാലക്കന്‍, ജില്ലാ സെക്രട്ടറിമാരായ അഡ്വ. അമ്ബിളി, ടി.എച്ച് കൃഷ്ണകുമാര്‍, നേതാക്കളായ അഡ്വ. ശ്രീവിദ്യ, എന്‍. വേണുഗോപാല്‍, എന്‍.കെ. അബു, വിഷ്ണു പുതിയേടത്ത്, സി.സി. കൃഷ്ണന്‍, പി. പ്രബീഷ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിക്കും. മാനദണ്ഡങ്ങള്‍ പാലിച്ച് 300 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം അറിയിച്ചു.
Post Your Comments