Latest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണം എന്നാവശ്യവുമായി ബി.ജെ.പിയുടെ സമരശൃംഖല ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തുന്ന സമര ശൃംഖല കേരള പിറവി ദിനമായ ഇന്ന് നടക്കും. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിലും ദേശീയപാത ഇല്ലാത്ത സ്ഥലങ്ങളിൽ സംസ്ഥാനപാതയിലും 50 മീറ്റർ അകലത്തിൽ 5 പേരാണ് ശൃംഖല യിൽ പങ്കെടുക്കുക.

Read Also : സുരക്ഷാ മുൻകരുതൽ ; നാല് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി

കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് സമരശൃംഖല സംഘടിപ്പിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഒ.രാജ​ഗോപാൽ എം.എൽ.എയും തിരുവനന്തപുരത്ത് ശൃംഖല യ്ക്ക് നേതൃത്വം നൽകും. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി എറണാകുളത്തും മുതിർന്ന നേതാക്കളായ പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ എന്നിവർ കാസർ​ഗോഡ്, കണ്ണൂർ ജില്ലകളിലും പങ്കെടുക്കും.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.സുധീർ കൊല്ലം, ജോർജ് കുര്യൻ പത്തനംത്തിട്ട, സി.കൃഷ്ണകുമാർ പാലക്കാട്, എം.ടി രമേശ് കോഴിക്കോട് എന്നിവിടങ്ങളിൽ ശൃംഖല യിൽ അണിനിരക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button