പനാജി: സംസ്ഥാനത്ത് ഗവണ്‍മെന്റ് ജോലിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രയോഗവുമായി ഗോവ മുഖ്യമന്ത്രി. നാളെ ദൈവം മുഖ്യന്ത്രിയായി അധികാരമേറ്റാല്‍ പോലും എല്ലാ ആളുകള്‍ക്കും ഗവണ്‍മെന്റ് ജോലി കൊടുക്കാന്‍ ഒരു സര്‍ക്കാരിന് കഴിയില്ലെന്നാണ് ഗോവ മുഖ്യന്ത്രി പ്രമോദ് സാവന്തിന്റെ പ്രയോഗം. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുക പ്രായോഗികമല്ല. നാളെ രാവിലെ ദൈവം തന്നെ മുഖ്യമന്ത്രിയായി എത്തിയാലും അത് നടക്കില്ല”.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ പ്രമോദ് സാവന്ത് പറഞ്ഞു. ഗോവയ്ക്ക് പുറത്ത് നിന്നുള്ളവരാണ് സംസ്ഥാനത്തെത്തി മറ്റ് പല ജോലികളും ചെയ്ത് പണമുണ്ടാക്കുന്നത്.
Post Your Comments