ചെന്നൈ: സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ 16 മുതല്‍ തുറക്കാന്‍ അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. സിനിമാ തീയേറ്ററുകള്‍ക്ക് നവംബര്‍ പത്ത് മുതല്‍ തുറക്കാം. സ്‌കൂളുകളില്‍ ഒമ്പത്, 10,11,12 ക്ലാസുകള്‍ മാത്രമാവും ഉണ്ടാവുക.
കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണ്‍ നവംബര്‍ 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പളനിസ്വാമിയാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ആരോഗ്യ വിദഗ്ധരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം ബുധനാഴ്ച ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ അടക്കമുള്ളവ തുറക്കാനുള്ള തീരുമാനം.
മള്‍ട്ടിപ്ലക്‌സുകളും ഷോപ്പിങ് മാളുകളിലുള്ള തീയേറ്ററുകളും അടക്കമുള്ളവയ്‌ക്കെല്ലാം 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് നവംബര്‍ പത്ത് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂളുകളുടെയും കോളേജുകളുടെയും എല്ലാ ഹോസ്റ്റലുകള്‍ക്കും 16 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments