ന്യൂഡല്‍ഹി: രാജ്യത്തെ ഭരണ മികവിൽ ഏറ്റവും മികച്ച സംസ്ഥാനം കേരളമെന്ന പബ്ലിക് അഫേഴ്സ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷന്. ഇതേ റിപ്പോര്‍ട്ടില്‍ ഏറ്റവും പിറകിലുള്ളത് യു.പിയാണ്. ഈ വൈരുധ്യത്തെ ചൂണ്ടിക്കാട്ടി കേരളമാണ് രാമരാജ്യമെന്നും യു.പി യമരാജ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘കേരളം മികച്ച ഭരണം നടത്തുന്നതായും ഉത്തര്‍പ്രദേശ് ഏറ്റവും മോശം അവസ്ഥയിലാണെന്നും പബ്ലിക് അഫയേഴ്സ് സെനര്ര് റിപ്പോര്‍ട്ട്. രാമരാജ്യം Vsയമരാജ്യം’-അദ്ദേഹം കുറിച്ചു.
Read Also: മകളുടെ കരച്ചില് നിര്‍ത്താന്‍ കഴിഞ്ഞില്ല; നാല് വയസ്സുള്ള കുഞ്ഞിനെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു
അതേസമയം 2020ലെ പബ്ലിക്ക് അഫയേഴ്സ് ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ രാജ്യത്തെ മികച്ച ഭരണനിര്‍വഹണ സംസ്ഥാനമായി കേരളം. തുടർച്ചയായി നാലാം തവണയാണ് കേരളത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. 1.388 പോയിന്റാണ് കേരളം നേടിയത്. കഴിഞ്ഞ വര്‍ഷവും 1.011 പോയിന്റുമായി വലിയ സംസ്ഥാനങ്ങളില്‍ കേരളം തന്നെയായിരുന്നു ഒന്നാമത്. 2020ലെ റിപ്പോര്‍ട്ടില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളാണ്. കേരളത്തിനുപിന്നില്‍ തമിഴ്നാടും–- 0.912, ആന്ധ്രയും–- 0.531. ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഭരണനിര്‍വഹണത്തില്‍ ഏറ്റവും പിന്നില്‍. മൂന്നു സംസ്ഥാനങ്ങള്‍ക്കും നെഗറ്റീവ് പോയിന്റ്. മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് കെ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്സ് സെന്ററാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Post Your Comments