കൊച്ചി : സംസ്ഥാനത്തെ സ്വർണ വില വർദ്ധിച്ചു. മൂന്നു വ്യാപാര ദിനങ്ങള്‍ക്കു ശേഷം പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്നു കൂടിയത്. ഇതോടെ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1,878.90 ഡോളറിൽആണ് സ്വര്‍ണ വില
Also read : ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം,പക്ഷെ ഞാൻ പറയില്ല; അടുത്ത ബോംബുമായി ചെന്നിത്തല
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വിലയിൽ മാറ്റമില്ലായിരുന്നു .. ഒരു പവൻ സ്വര്‍ണത്തിന് 37,480 രൂപയും ഗ്രാമിന് 4,685 രൂപയുമായിരുന്നു വില. ഒക്ടോബര്‍ ഒന്നു മുതൽ 31 വരെ പവന് 400 രൂപയുടെ വർദ്ധനവാണുണ്ടായത്. ഒക്ടോബര്‍ 27ന് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. ഒരു പവന് 37,880 രൂപയായിരുന്നു വില. ഒക്ടോബർ അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പവന് 37,120 രൂപയായിരുന്നു വില. ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയും രേഖപ്പെടുത്തിയാണു സംസ്ഥാനത്ത് ഇതുവരെയുള്ള റെക്കോർഡ് നിരക്ക്
ഒരു ഗ്രാം വെള്ളിയ്ക്ക് 61ഉം, എട്ടുഗ്രാമിന് 488ഉം രൂപയാണ് ഇന്നത്തെ വില. കിലോഗ്രാമിന് 61,000 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 60,200 രൂപയായിരുന്നു വില.
Post Your Comments