അഹമ്മദാബാദ് :രാജ്യത്തെ ദുഷ്ടലാക്കോടെ നോക്കുന്നവർക്ക് അർഹമായ മറുപടി നൽകാൻ ഇന്ത്യൻ സൈന്യം സർവ്വ സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുജറാത്തിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : വെളുക്കുവോളം വെബ്‌സീരിസ് കണ്ടിരുന്ന 18കാരന്‍ രക്ഷിച്ചത് 75 പേരുടെ ജീവൻ
പുൽവാമ ഭീകരാക്രമണം സംബന്ധിച്ച പാക് മന്ത്രിയുടെ പ്രസ്താനയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോകരാജ്യങ്ങൾ ആശങ്കയോടെ കാണുന്ന ഭീകരവാദത്തെ ചിലർ പരസ്യമായി പിന്തുണയ്ക്കുന്നുണ്ട്. ഭീകരവാദം ഇല്ലാതാക്കാൻ എല്ലാ രാജ്യങ്ങളും സർക്കാരുകളും പരിശ്രമിക്കുന്ന സാഹചര്യത്തിൽ ഇത് അതീവ ഗൗരവത്തോടെയാണ് കാണണം. പുൽവാമയിലെ സൈനികരുടെ വീരമൃത്യുവിൽ ചിലർക്ക് യാതൊരു സങ്കടവും ഉണ്ടായിരുന്നില്ല. ഇത് രാജ്യം മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments