Latest NewsMollywoodNewsEntertainment

ജനപ്രിയതാരം ദിലീപ് തന്റെ പേരില്‍ മാറ്റം വരുത്തി!!

സി ഐ ഡി മൂസയുടെ ആനിമേഷന്‍ ചിത്രത്തിന്റെ ടൈറ്റിലില്‍ ഇംഗ്ലീഷില്‍ 'DILEEP' എന്ന പേരില്‍

ജനപ്രിയതാരം ദിലീപ് തന്റെ പേരില്‍ മാറ്റം വരുത്തി. സി ഐ ഡി മൂസയുടെ ആനിമേഷന്‍ ചിത്രത്തിന്റെ ടൈറ്റിലില്‍ ഇംഗ്ലീഷില്‍ ‘DILEEP’ എന്ന പേരില്‍ അധികമായി ഒരു ‘I’  പുതുതായി ചേര്‍ത്താണ് പേരില്‍ മാറ്റം കൊണ്ട് വന്നിരിക്കുന്നത്്. അതായത് ‘DILIEEP’ എന്നാണ് പുതിയ മാറ്റം. പേരിലെ ഈ മാറ്റം ദിലീപിന് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്നായിരുന്നു സി ഐ ഡി മൂസ നിര്‍മിച്ചത്. ഉദയ് കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button