ലക്‌നൗ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും അധികം സാനിട്ടൈസറുകൾ ഉത്പാദിപ്പിച്ച സംസ്ഥാനമായി ഉത്തർപ്രദേശ്. ലോക്ക് ഡൗൺ സമയത്ത് 1.7 കോടി ലിറ്റർ സാനിട്ടൈസറുകളാണ് ഉത്തർ പ്രദേശിൽ നിർമ്മിച്ചത്. സാനിട്ടൈസറുകളുടെ ലഭ്യത ഉറപ്പു വരുത്തിയത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നിർണായക നേട്ടമായെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പ്രതിദിനം ആറു ലക്ഷം സാനിട്ടൈസറുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി നിലവിൽ സംസ്ഥാനത്തിനുണ്ടെന്ന് എക്‌സൈസ് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ഭൂസ്‌റെഡ്ഡി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ സാനിട്ടൈസറുകൾക്ക് ഡിമാൻഡ് കൂടുതലായിരുന്നു.
ആ സാഹചര്യത്തിലാണ് സാനിട്ടൈസറുകളുടെ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും അധികം സാനിട്ടൈസറുകൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്.
1.6 കോടി സാനിട്ടൈസർ പായ്ക്കറ്റുകളാണ് ഉത്തർപ്രദേശ് വിപണിയിലെത്തിച്ചത്. സംസ്ഥാനത്തെ ആശുപത്രികളിലും സർക്കാർ ഓഫീസികളിലും മറ്റ് സ്ഥാപനങ്ങളിലും സാനിട്ടൈസർ ലഭ്യമാക്കിയതിനൊപ്പം ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments