അമ്മയെ പരിഹസിച്ച് നടി പ്രിയങ്ക, ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കി ബോളിവുഡിലെത്തി മിന്നും വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് നടി പ്രിയങ്ക ചോപ്ര, പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ലോക സുന്ദരിപ്പട്ടത്തില്‍ മുത്തമിട്ട് രാജ്യത്തിന് അഭിമാനമായി മാറിയത്, ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആ സുവര്‍ണ ദിനത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോഴുള്ള ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരം, ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിജയിച്ചെത്തിയ തന്നോട് അമ്മ പറഞ്ഞ ‘മണ്ടത്തരം’ എന്നു പറഞ്ഞ് പ്രിയങ്ക രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ അമ്മ മധു ചോപ്രയോട് താന്‍ ലോകസുന്ദരിപ്പട്ടം നേടിയെന്നറിഞ്ഞ നിമിഷം ഓര്‍ക്കുന്നുണ്ടോ എന്നു ചോദിക്കുന്നു. പ്രിയങ്കയാണ് ലോക സുന്ദരിയെന്ന് പ്രഖ്യാപിച്ചതോടെ സദസിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം എഴുന്നേറ്റു നിന്ന് കൈയടിച്ചുവെന്ന് പറയുകയാണ് മധു ചോപ്ര. തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നുവെന്നാണ് അമ്മ മധു പറയുന്നത്.
കൂടാതെ താനൊരു മണ്ടത്തരമാണ് പറഞ്ഞതെന്നാണ് മധു ചോപ്ര ഓര്‍ക്കുന്നു. എന്തായിരുന്നു അതെന്ന് പ്രിയങ്ക ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഇനി നിന്റെ പഠനം എന്തു ചെയ്യും എന്നായിരുന്നു താന്‍ ചോദിച്ച വിഡ്ഡിത്തരമെന്ന് മധു ചോപ്ര വ്യക്തമാക്കി.
Post Your Comments