Latest NewsNewsIndia

ബീഹാറില്‍ മോദി മാജിക്

പട്‌ന; ബിഹാറില്‍ രണ്ടാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണ് സംസ്ഥാത്ത് തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. എന്‍ഡിഎയ്ക്ക് വേണ്ടി പ്രധാനമന്ത്രി മോദിയാണ് പ്രചരണങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 4 ദിവസത്തിനിടെ 12 റാലികളിലാണ് മോദി പങ്കെടുത്തത്.

Read Also :ശത്രു റഡാറുകളുടെ അന്തകന്‍ ‘ രുദ്രം ‘, 2022 ഓടെ വ്യോമസേനയുടെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്

2015 ല്‍ മോദി സംസ്ഥാനത്ത് 31 റാലികളിലായിരുന്നു പങ്കെടുത്തത്. അന്ന് മത്സരിച്ച 157 സീറ്റുകളില്‍ ബിജെപി വിജയിച്ചത് 53 സീറ്റുകളിലായിരുന്നു. അതേസമയം 2015 ല്‍ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചിരുന്ന ജെഡിയു ഇത്തവണ എന്‍ഡിഎയ്‌ക്കൊപ്പമാണ്.ഈ സാഹചര്യത്തില്‍ ഇക്കുറി എന്‍ഡിഎയ്ക്ക് വെന്നിക്കൊടി പാറിക്കാന്‍ മോദി മാജിക് സഹായിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

പ്രധാനമന്ത്രി റാലി നയിക്കുന്ന 12 ജില്ലകളില്‍ 2015ല്‍ ബിജെപി-ജെഡിയുമാണ് മുന്നിട്ട് നിന്നത്. അതായത് ഈ ജില്ലകളില്‍ 110 സീറ്റുകളില്‍ പകുതിയും.ഒക്ടോബര്‍ 23 ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്ത ആദ്യത്തെ റാലി റോഹ്താസ് ജില്ലയിലെ സസാരാമിലായിരുന്നു. 2015 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏഴ് സീറ്റുകളില്‍ രണ്ടെണ്ണം ജെഡി-യു നേടിയിരുന്നു. ഭാഗല്‍പൂര്‍ ജില്ലയിലും 2015 ല്‍ ഏഴ് നിയമസഭാ വിഭാഗങ്ങളില്‍ മൂന്നെണ്ണം ജെഡി-യു നേടി.

ഒക്ടോബര്‍ 28 ന് മോദി റാലി നടത്തിയ ആര്‍ജെഡി കോട്ടയായി കണക്കാക്കപ്പെടുന്ന മുസാഫര്‍പൂര്‍ ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനൊന്ന് സീറ്റുകളില്‍ മൂന്നെണ്ണം ബിജെപി നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button