Latest NewsNewsIndiaTechnology

രാജ്യ സുരക്ഷയ്ക്കായി; “സായ്” പുറത്തിറക്കി ഇന്ത്യന്‍ സൈന്യം

വോയ്സ്നോട്ട്, വീഡിയോ കോളിങ് ഉള്‍പ്പടെയുളള സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന ആപ്പിന് 'സായ്' (SAI)എന്നാണ് പേരുനല്‍കിയിരിക്കുന്നത്.

ന്യൂഡൽഹി: പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി ഇന്ത്യന്‍ സൈന്യം. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വാട്ട്‌സ് ആപ്പിന് സമാനമായ രീതിയില്‍ ‘സായ്’ എന്ന മെസേജിംഗ് ആപ്ലിക്കേഷനാണ് ഇന്ത്യന്‍ സൈന്യം പുറത്തിറക്കിയത്. സെക്യുര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സായ്. രാജ്യത്ത് സുരക്ഷിതമായ രീതിയില്‍ ആശയ വിനിമയം നടത്താനാണ് പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ സൈന്യം പുറത്തിറക്കിയത്. വോയ്സ്നോട്ട്, വീഡിയോ കോളിങ് ഉള്‍പ്പടെയുളള സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന ആപ്പിന് ‘സായ്’ (SAI)എന്നാണ് പേരുനല്‍കിയിരിക്കുന്നത്.

Read Also: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി

എന്നാൽ വാട്സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് സമാനമാണ് സായുടെ പ്രവര്‍ത്തനരീതിയും. പരസ്‌പരം അയയ്ക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാനോ വായിക്കാനോ സാധിക്കാത്ത തരത്തില്‍ ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും സായ് ആപ്ലിക്കേഷനിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button