കോതമംഗലം: ഹണിട്രാപ്പില്‍ പിടിയിലായ 25 കാരി ആര്യയുടെത് വഴിവിട്ട ജീവിതം… ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് ലോഡ്ജുകളില്‍ താമസം…ആര്യയുടെ വലയിലകപ്പെട്ടത് നിരവധിപേരെന്ന് സൂചന. മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ കെണിയൊരുക്കിയ ആര്യ (25) കടയുടമയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ്. ലോക്ക് ഡൗണ്‍ കാലത്ത് ജോലി ഉപേക്ഷിച്ച ആര്യ അങ്കമാലിയില്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചെന്നും ഇതിന്റെ ഭാഗമായുള്ള പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നും പറഞ്ഞാണ് കടയുടമയെ വിളിച്ചുവരുത്തിയത്.
ഹണിട്രാപ്പ് ഒരുക്കി പിടിയിലായ ആര്യ മുന്‍പും സമാനരീതിയില്‍ കെണി ഒരുക്കി പണം തട്ടിയിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. ആര്യ മുന്‍പും വഴിവിട്ട ജീവിതം നയിച്ച് വന്നിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകും മുമ്പേ മുവാറ്റുപുഴ സ്വദേശിയായ യുവാവിനൊപ്പം പോയ ആര്യയെ പിന്നീട് വീട്ടുകാര്‍ ഇയാള്‍ക്കൊപ്പം വിവാഹം ചെയ്ത് അയയ്ക്കുകയായിരുന്നു.
പിന്നീട് പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് നെല്ലിക്കുഴില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ആര്യ. കേസില്‍ പിടിയിലായ മുഹമ്മദ് യാസിനാണ് ആര്യക്ക് നെല്ലിക്കുഴിയില്‍ താമസസൗകര്യം ഒരുക്കിനല്‍കിയിട്ടുള്ളതെന്നാണ് പറയുന്നത്.
Post Your Comments