തിരുവനന്തപുരം: ശിവശങ്കര്‍ ഐഎഎസിന്റെ അറസ്റ്റ് മറ്റ് പലതിലേയ്ക്കും വിരല്‍ ചൂണ്ടുന്നു. ലൈഫ് മിഷന്‍ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ കൈക്കൂലി ആയി കരാറുകാരന്‍ യുണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ച് ഐ ഫോണുകളെ ചുറ്റിപ്പറ്റിയും ഇപ്പോള്‍ അന്വേഷണം നടക്കുന്നു. ആറ് ഐ ഫോണുകള്‍ വാങ്ങിയെന്നും ഒരെണ്ണം താന്‍ എടുത്തുവെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി. അഞ്ച് ഫോണുകള്‍ സ്വപ്ന സുരേഷിന് നല്‍കി. ഈ ഫോണുകള്‍ ആര്‍ക്കൊക്കെ സമ്മാനിച്ചുവെന്നതില്‍ വിജിലന്‍സ് ആണ് അന്വേഷണം നടത്തുന്നത്.
എന്നാല്‍ ഫോണുകളുടെ ഇന്‍വോയിസ് രേഖകള്‍ പരിശോധിച്ച് നാലു ഫോണുകള്‍ ആരുടെയൊക്കെ കൈവശമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിലകൂടിയ ഫോണുകളില്‍ ഒന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പക്കലാണുള്ളതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. മറ്റ് നാലു ഫോണികളില്‍ മൂന്നെണ്ണം ജിത്തു, പ്രവീണ്‍, രാജീവന്‍ എന്നിവര്‍ക്കാണ് സമ്മാനിച്ചിരിക്കുന്നത്. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആണ് രാജിവന്‍. കോടിയേരി ബാലാകൃഷ്ണന്‍ ആഭ്യന്തര മ്രന്തിയായിരിക്കേ അദ്ദേഹത്തിന്റെ പഴ്സണല്‍ സ്റ്റാഫംഗവുമായിരുന്നു. ഇദ്ദേഹത്തിന് ഫോണ്‍ സമ്മാനിക്കുന്ന ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതോടെ ഫോണ്‍ അദ്ദേഹം പൊതുഭരണ സെക്രട്ടറിക്കു മുന്നില്‍ സറണ്ടര്‍ ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുമ്‌ബോള്‍ പാലിക്കേണ്ട ചട്ടം ലംഘിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നതോടെ രണ്ടാഴ്ച മുന്‍പാണ് ഫോണ്‍ സറണ്ടര്‍ ചെയ്തത്.
അഞ്ചാമത്തെതും ഒരു ലക്ഷത്തിനു മുകളില്‍ വിലയുള്ളതുമായ ഫോണ്‍ ആര്‍ക്കു നല്‍കിയെന്ന ചോദ്യമാണ് ഉത്തരം കിട്ടാതെ കുഴയുന്നത്. ഫോണ്‍ ആരുടെ പക്കലുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ആരോപിച്ചതോടെ സംശയത്തിന്റെ ദൃഷ്ടി മുഖ്യമന്ത്രിയിലേക്കും അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളവരിലേക്കുമായി.
ഫോണില്‍ ഒന്ന് പ്രതിപക്ഷ നേതാവിന് നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞെിരുന്നു. എന്നാല്‍ താന്‍ ഫോണ്‍ വാങ്ങിയിട്ടില്ലെന്നും ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആരൊക്കെയാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് രമേശ് ചെന്നിത്തല പരാതി നല്‍കുകയും ചെയ്തതോടെ സന്തോഷ് ഈപ്പന്‍ നിലപാട് മാറ്റിയിരുന്നു.
Post Your Comments