ന്യൂഡല്‍ഹി : മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ആവര്‍ത്തിച്ചതോടെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിന്റെ താരപ്രചാരക പദവി തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. മധ്യപ്രദേശില്‍ അടുത്തയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ഇനി അദ്ദേഹം എവിടെയെങ്കിലും പ്രചാരണത്തിന് എത്തിയാല്‍ യാത്രയുടെയും താമസത്തിന്റെയും അടക്കം പ്രചാരണ ചെലവുകളെല്ലാം ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ ചെലവില്‍പ്പെടും.
പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചട്ടലംഘനം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ബിജെപി സ്ഥാനാര്‍ഥിക്കെതിരെ ‘ഐറ്റം’ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കമല്‍ നാഥിന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി. ഇതോടെയാണ് അദ്ദേഹത്തിന് താര പ്രചാരക പദവി നഷ്ടപ്പെട്ടത്.
Post Your Comments