COVID 19Latest NewsKeralaIndiaNewsInternational

ഒരിക്കല്‍ കോവിഡ് രോഗം പിടിപെട്ടു സുഖപ്പെട്ട ഒരാള്‍ക്കു വീണ്ടും കോവിഡ് വരുമോ ? ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊവിഡ് പുതിയ ഒരു തരം ഒരു പകര്‍ച്ച വ്യാധിയാണ്. അതിനാല്‍ തന്നെ പല തരം സംശയങ്ങള്‍ക്കുമുള്ള ശരിയായ ഉത്തരം ഇപ്പോഴും ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. “ഒരിക്കല്‍ രോഗം പിടിപെട്ടു സുഖപ്പെട്ട ഒരാള്‍ക്കു കൊവിഡ് വീണ്ടും വരുമോ ? മറ്റേതൊരു രോഗത്തെ പോലെയും കൊവിഡിനു ശേഷം രൂപപ്പെടുന്ന ആന്റിബോഡികള്‍ ശരീരത്തിനു രോഗപ്രതിരോധം നല്‍കുമോ? പോലുളള സംശയങ്ങള്‍ ഇപ്പോഴും പൂര്‍ണമായി ദുരീകരിക്കപ്പെട്ടിട്ടില്ല. കൂടാതെ കൊവിഡ് ഭേദമായ ശേഷവും അനുബന്ധമായ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ കുറച്ചു കാലത്തേങ്കിലും നില്‍ക്കുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആ നിലക്ക് കൊവിഡ് ഭേദമായവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയ ശേഷവും ഏഴ് ദിവസം ഭവനങ്ങളില്‍ ക്വാറന്റീനില്‍ കഴിയേണ്ടതാണ്. കൂടാതെ ഇക്കാലയളവില്‍ പരിപൂര്‍ണമായ വിശ്രമം ആവശ്യമാണ്.

രോഗം ഭേദമായ വ്യക്തികള്‍ കൃത്യമായ ഇടവേളകളിലെ സോപ്പുപയോഗിച്ചുള്ള കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമായും പിന്തുടരേണ്ടതാണ്.

കഠിനമായ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.
ലഘുവായ പ്രവര്‍ത്തികള്‍ ചെയ്യുകയും ആവാം.

സമീകൃതാഹാര രീതി പിന്തുടരാം

പുകവലി മദ്യപാനം പോലുള്ളവ ഒഴിവാക്കേണ്ടതാണ്.

ജീവിത ശൈലീ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കഴിക്കുകയും ശരിയായ ചികിത്സയിലൂടെ രോഗ നിയന്ത്രണം ഉറപ്പു വരുത്തേണ്ടതുമാണ്.

ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ രോഗിയില്‍ കൊവിഡ് 19 അവശേഷിപ്പിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.ചിലരില്‍ മാനസിക സമ്മര്‍ദ്ദം, ശ്വാസ തടസം, അകാരണമായ ക്ഷീണം, കിതപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറെ കാലത്തെക്കെങ്കിലും നില്‍ക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കൊവിഡ് ഭേദമായവര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button