മുംബൈ: രാജ്യത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പന ആകര്‍ഷകമാക്കാനൊരുങ്ങി കേന്ദ്രം. കൂടാതെ വില്‍പ്പനയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി. ജനുവരി 27- ന് വില്‍പ്പനയ്ക്കായി ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് പുതിയ നടപടി.
Read Also: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ട് ഏഴു മാസം; നഷ്ടപരിഹാരം ലഭിക്കാതെ കര്‍ഷകര്‍
എന്നാൽ പുതുക്കിയ മാനദണ്ഡപ്രകാരം കമ്പനിയുടെ മൂല്യം കണക്കാക്കി ഏറ്റെടുക്കല്‍ പദ്ധതി സമര്‍പ്പിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. എത്രവരെ കടബാധ്യത ഏറ്റെടുക്കാമെന്ന് പ്രത്യേകം രേഖപ്പെടുത്താം. ഏറ്റെടുക്കുന്ന കടബാധ്യതയുടെയും ഓഹരിയുടെയും ആകെ തുകയാണ് കമ്പനിയുടെ മൂല്യമായി കണക്കാക്കുന്നത്. ഡിസംബര്‍ 15 വരെ ബിഡ് സമര്‍പ്പിക്കാന്‍ സാധിക്കും. കോവിഡിന്റെ ആഘാതവും വ്യോമയാന മേഖലയിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് വിവിധ സാധ്യതകള്‍ തേടിയ ഭാഗമായാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
Post Your Comments