
കോയമ്പത്തൂർ: ബൈബിൾ ക്ലാസുകളിൽ പങ്കെടുക്കാനെത്തിയ സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികൻ അറസ്റ്റിൽ. സാമുവല്‍ ജയ്സുന്ദര്‍ എന്ന സുവിശേഷ പ്രാസംഗികനെയാണ് കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2011 മുതല്‍ 2015 വരെ സാമുവല്‍ ജയ്സുന്ദര്‍ അശ്ലീല സന്ദേശങ്ങൾ അയച്ചതായി വെല്ലൂർ സ്വദേശിനിയായ വിദ്യാർത്ഥിനി നൽകിയ പരാതിയിൽ പറയുന്നു. അശ്ലീല സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പുറത്തുവന്നതോടെ നിരവധിയാളുകളാണ് ഇയാൾക്കെതിരെ സമാനമായ പരാതികളുമായി രംഗത്തെത്തിയത്. ആദ്യം ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശങ്ങളയച്ചെന്നും പിന്നീട് ഇയാൾ പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്.
ജയ്‌സുന്ദര്‍ പെണ്‍കുട്ടികളോട് അവരുടെ ഫോട്ടോകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടതായി പുറത്തുവന്ന സ്‌ക്രീന്‍ ഷോട്ടുകളില്‍ നിന്നും വ്യക്തമായിരുന്നു. ഉറങ്ങുന്ന സമയം അവര്‍ എന്താണ് ധരിക്കുന്നതെന്നും എപ്പോഴെങ്കിലും ആരെയെങ്കിലും ചുംബിച്ചിട്ടുണ്ടോയെന്നും ഇയാള്‍ സന്ദേശങ്ങളില്‍ ചോദിച്ചു. കൂടാതെ ആലിംഗനം ചെയ്യാന്‍ ഇയാള്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.
Post Your Comments